രാമായണ മാസാചരണ സമാപനം
Posted on: 15 Aug 2015
വെമ്പായം: അകരത്തില്‍ പഞ്ചിയമ്മ ഭഗവതി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന രാമായണ മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് 16ന് വൈകീട്ട് 7ന് ശ്രീരാമ പട്ടാഭിഷേകം നടക്കും. 18ന് ക്ഷേത്ര മേല്‍ശാന്തി വിനിത് പോറ്റിയുടെ കാര്‍മികത്വത്തില്‍ 108 നാളികേരത്തിന്റെ മഹാഗണപതിഹോമവും വൈകീട്ട് അപ്പംമൂടലോടുകൂടി വിശേഷാല്‍ പൂജയും നടത്തും.