കിളിമാനൂര്‍
Posted on: 15 Aug 2015
കിളിമാനൂര്‍: ക്ഷേത്ര സംരക്ഷണ സമിതി മഹാദേവേശ്വര ശാഖയുടെ ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണം നടന്നു. ശ്രീമഹാദേവേശ്വരം തേവരുകടവില്‍ നടന്ന ബലിതര്‍പ്പണത്തിന് ബിനീഷ് മേലടൂര്‍ കാര്‍മ്മികത്വം വഹിച്ചു. 5000-ത്തോളം പേര് ബലിതര്‍പ്പണം നടത്തി. കിളിമാനൂര്‍ എള്ളുവിള ക്ഷേത്രം, നഗരൂര്‍ തേക്കിന്‍കാട് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടന്നു.