പിതൃസ്മരണയില്‍ വാവുബലി
Posted on: 15 Aug 2015
ആര്യനാട്: ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ പുലര്‍ച്ചെ 5 മണി മുതല്‍ തന്നെ പിതൃതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. നൂറുകണക്കിന് പേര്‍ക്ക് ഒരേസമയം ബലിയര്‍പ്പിക്കുന്നതിനായി ഇവിടെ സൗകര്യം ഒരുക്കിയിരുന്നു. ദിലീപ് വാസവന് ശാന്തി, ശങ്കരനാരായണന് നമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പുതുകുളങ്ങര ഭദ്രകാളി ക്ഷേത്രത്തിന് സമീപം ആറ്റുമൂഴിക്കടവില് ചടങ്ങുകള്‍ക്ക് ആലംകോട് നാരായണന് പോറ്റി മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയ്ക്കകം തേക്കിന്‍കാല മഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തി അജിന് ഹരിപ്പാടിന്റെ കാര്‍മികത്വത്തില്‍ തിലകഹോമവും ബലിതര്‍പ്പണവും നടന്നു. വെളിയന്നൂര്‍ പഴയ വീട്ടുമൂഴി ഭഗവതി ക്ഷേത്രക്കടവില്‍ ബലികര്‍മങ്ങള്‍ക്ക് ഗോവിന്ദന് പോറ്റി നേതൃത്വം നല്കി. കെ.എസ്.ശബരീനാഥന് എം.എല്‍.എ. ഇവിടെ സന്ദര്‍ശനം നടത്തി. ചേരപ്പള്ളി അണക്കര ധര്‍മശാസ്താ ക്ഷേത്രം, ചേരപ്പള്ളി ശിവശക്തി ക്ഷേത്രം, പുനലാല്‍ മഹാവിഷ്ണു ക്ഷേത്രം, കോട്ടയ്ക്കകം വലിയകട്ടയ്ക്കാല്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും ബലിയര്‍പ്പിക്കാന്‍ പുലര്‍ച്ചെ മുതല്‍ സൗകര്യം ഒരുക്കിയിരുന്നു