കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

Posted on: 15 Aug 2015



തോന്നയ്ക്കല്‍: തോന്നയ്ക്കല്‍ മാവേലി സ്റ്റോറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന വിധത്തില്‍ പന്തല്‍കെട്ടി സ്വകാര്യാവശ്യത്തിനുപയോഗിക്കുന്നതിനെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി. ട്രഷറര്‍ എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം. എസ്. ബിനു, ബി.സി. അജയരാജ്, എസ്. മുനീര്‍, ബി. മോഹനന്‍, സന്‍ജു, എം.എം.സാലി, നസീര്‍, ജാഫര്‍, വിനു എന്നിവര്‍ നേതൃത്വം നല്‍കി. മാവേലി സ്റ്റോറിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് സമരക്കാര്‍ ആരോപിച്ചു.

More Citizen News - Thiruvananthapuram