നെടുമങ്ങാട് നഗരസഭ സി.ഡി.എസ്. വാര്‍ഷികം സമാപിച്ചു

Posted on: 15 Aug 2015



നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയുടെ സി.ഡി.എസ്സിന്റെ പതിനേഴാം വാര്‍ഷികം നഗരസഭ ചെയര്‍ പേഴ്‌സണ്‍ ലേഖ സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പാട്ടത്തില്‍ ഷെരീഫ്, എം.രാജേന്ദ്രന്‍ നായര്‍, സുഭാഷിണി അമ്മ, നളിനകുമാരി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി വനിതകളുടെ ഘോഷയാത്രയും നടന്നു. സമാപന സമ്മേളനം മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ലേഖ സുരേഷിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പാലോട് രവി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ആര്‍.പാര്‍വതിദേവി, നടന്‍ കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram