സ്കൂള്‍ ഓഡിറ്റോറിയത്തിന് തുക അനുവദിച്ചു
Posted on: 15 Aug 2015
കല്ലമ്പലം: വര്‍ക്കല കഹാര്‍ എം.എല്‍.എ. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പകല്‍ക്കുറി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓഡിറ്റോറിയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണത്തിന് 25 ലക്ഷം രൂപ കൂടി അനുവദിച്ചു. ആദ്യഘട്ടത്തിന് അനുവദിച്ച 25 ലക്ഷത്തിനുപുറമെയാണ് ഇത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആരംഭിച്ച നാഷണല്‍ സര്‍വീസ് സ്കീം, അസാപ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം വര്‍ക്കല കഹാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എ.ഷിഖാന്‍ അധ്യക്ഷനായി. പള്ളിക്കല്‍ നസീര്‍, ബേബി സുധ, വി.ആര്.ഗിരിഷ്, എസ്.സിയാദ്, വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ജെ.സജീന, പ്രഥമാധ്യാപിക സി.ഓമന, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ടി.എന്‍.ജസ്ലറ്റ്മേരി എന്നിവര്‍ സംസാരിച്ചു.