വിനായക ചതുര്‍ത്ഥി
Posted on: 15 Aug 2015
നെയ്യാറ്റിന്‍കര: വിവിധ ക്ഷേത്രങ്ങളില്‍ 18ന് വിനായക ചതുര്‍ത്ഥി ഉത്സവം നടക്കും. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടക്കും.
അമരവിള തിരുനാരായണപുരം ഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ഉത്സവം 16, 17, 18 തീയതികളില്‍ നടക്കും. 16ന് രാവിലെ 7.30ന് ഭജന, വൈകീട്ട് 5.30ന് സാംസ്കാരിക സമ്മേളനം, രാത്രി 7.30ന് ഭക്തി നാമസങ്കീര്‍ത്തനം.
17ന് രാവിലെ 9ന് നവകം, വൈകീട്ട് 5.30ന് തട്ടപൂജ, രാത്രി 7ന് സംഗീതസദസ്സ്. 18ന് രാവിലെ 5.45ന് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകീട്ട് 5ന് ഐശ്വര്യപൂജ, രാത്രി 7ന് സംഗീതക്കച്ചേരി, 8.30ന് ഭക്തിഗാനമേള.
പൊരുതല്‍ ഗണപതി ക്ഷേത്രത്തില്‍ 18ന് രാവിലെ 6ന് ഗണപതി ഹോമം, 9ന് രാമായണ പാരായണം, വൈകീട്ട് 5.30ന് ഐശ്വര്യ പൂജ, രാത്രി 8ന് പൂപ്പട.
വിഷ്ണുപുരം വിഷ്ണു ക്ഷേത്രത്തില്‍ 18ന് രാവിലെ ഗണപതി ഹോമം നടക്കും. തുടര്‍ന്ന് പൂജയും ഉണ്ടായിരിക്കും.
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
നെയ്യാറ്റിന്‍കര: കെ.എല്‍.സി.എ, കെ.സി.വൈ.എ പാലിയോട്, ചാമവിള യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ 15ന് രാവിലെ 9 മുതല്‍ പാലിയോട് എസ്.ജെ. പാരിഷ് ഹാളില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടക്കും.
വൈദ്യുതി മുടങ്ങും
നെയ്യാറ്റിന്‍കര: കാഞ്ഞിരംകുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ചപ്പാത്ത് മുതല്‍ പുന്നക്കുളം വരെ 11 കെ.വി. ലൈന്‍ വലിക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ 17 മുതല്‍ 31 വരെ തീയതികളില്‍ വൈദ്യുതി മുടങ്ങും
ശിവലിംഗ സ്വാമിജയന്തി
നെയ്യാറ്റിന്‍കര: ശ്രീനാരായണ ഗുരുവിന്റെ പ്രഥമ ശിഷ്യനായിരുന്ന ശിവലിംഗ സ്വാമിയുടെ 148-ാം ജയന്തിദിനം അരുവിപ്പുറം ശ്രീനാരായണ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. പഠനകേന്ദ്രം ചെയര്മാന് ഒടുക്കത്ത് വിജയാനന്ദന് അധ്യക്ഷനായി.
ശ്രീനാരായണ സാഹിത്യപരിഷത്ത് സെക്രട്ടറി പി.ജി. ശിവബാബു അനുസ്മരണ പ്രഭാഷണം നടത്തി. കരുകുളം ശിവരാജന്, അരുവിപ്പുറം രാജേഷ്, അഭിജിത് ആര്. പരമേശ്വരന്, കെ.എസ്. രമാദേവി, നാരായണന്, മുരുകവിലാസം ശ്രീകുമാര്‍, അരുവിപ്പുറം ശിവാന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
നെയ്യാറ്റിന്‍കര: മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാവിലെ 9ന് പതാക ഉയര്‍ത്തും.
എന്‍.എ.പി.ടി.യുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ 7.45ന് നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്കില്‍ നിന്നും റാലി നടത്തും. ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ ഉദ്ഘാടനം ചെയ്യും.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബ്രിഡ്ജ് ലെയിന്‍ റസിഡന്റ്സ് അസോസിയേഷന് നഗരസഭ അങ്കണത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും.
കാളിപ്പാറ പദ്ധതി നടപ്പിലാക്കണം- ജനതാദള്‍(എസ്)
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി തുടങ്ങിയ കാളിപ്പാറ പദ്ധതി കമ്മിഷന് ചെയ്യണമെന്ന് ജനതാദള്‍(എസ്) നെയ്യാറ്റിന്‍കര നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു. നെയ്യാര്‍ കനാല്‍ വഴി വെള്ളം തുറന്നുവിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കൊടങ്ങാവിള വിജയകുമാര്‍ അധ്യക്ഷനായി. ബന്‍സര്‍, കൂട്ടപ്പന രാജേഷ്, തിരുപുറം മോഹന്‍കുമാര്‍, കെ. കൃഷ്ണന്‍നായര്‍, മുള്ളറവിള സദാശിവന്, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബി.ജെ.പി. ക്യാമ്പ്
നെയ്യാറ്റിന്‍കര: ബി.ജെ.പി. അമരവിള ഏര്യാ കമ്മിറ്റി നിശാക്യാമ്പ് നടത്തി. മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി ഉദ്ഘാടനം ചെയ്തു. മഞ്ചത്തല സുരേഷ്, പൂഴിക്കുന്ന് ശ്രീകുമാര്‍, പെരുമ്പഴുതൂര്‍ ഷിബു, നടരാജന്, ചന്ദ്രകിരണ്‍, ഷിബുരാജ് കൃഷ്ണ, ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
രാമായണ പാരായണ സമാപനം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രാമായണ പാരായണം 16ന് സമാപിക്കും. വൈകീട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ ഉദ്ഘാടനം ചെയ്യും. ചിങ്ങം ഒന്നിന് പുലര്‍ച്ചെ നാലിന് ക്ഷേത്രനട തുറക്കും. പ്രത്യേക പൂജയും ഉണ്ടായിരിക്കും.