ബൈക്ക് തടഞ്ഞ് സ്വര്‍ണം കവര്‍ന്നു

Posted on: 15 Aug 2015



നാഗര്‍കോവില്‍: കൃഷ്ണന്‍ കോവിലിനടുത്ത് ബൈക്കില്‍ യാത്രചെയ്ത ആളിനെ തടഞ്ഞുനിര്‍ത്തിയ മൂന്നംഗസംഘം ഏഴുപവന്റെ സ്വര്‍ണമാല കവര്‍ന്നു. പള്ളവിള ചാനല്‍ക്കര സ്വദേശി മാടസ്വാമി (39) യുടെ മാലയാണ് കവര്‍ന്നത്.
കൃഷ്ണന്‍കോവില്‍ മേലെതെരുവില്‍ വ്യാഴാഴ്ച രാത്രിയോടെ മാടസ്വാമി ബൈക്കില്‍ വരുമ്പോള്‍ റോഡില്‍ ഒതുക്കി ഇട്ടിരുന്ന ഓട്ടോയില്‍ നിന്ന് പുറത്തിറങ്ങിയ മൂന്നുപേര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തുകയായിരുന്നു. കത്തികൊണ്ട് ആക്രമിക്കാനും ശ്രമിച്ചു. ഇത് തടഞ്ഞപ്പോള്‍ മാടസ്വാമിയുടെ കൈയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് മാല പൊട്ടിച്ച ആക്രമികള്‍ രക്ഷപ്പെട്ടു. വടശ്ശേരി പോലീസ് കേസെടുത്തു.

More Citizen News - Thiruvananthapuram