കന്യാകുമാരി ത്രിവേണി സംഗമത്തില്‍ പതിനായിരങ്ങളെത്തി.

Posted on: 15 Aug 2015



നാഗര്‍കോവില്‍: കന്യാകുമാരി ത്രിവേണി സംഗമത്തില്‍ പിതൃതര്‍പ്പണത്തിനുശേഷം പതിനായിരങ്ങളെത്തി. പുലര്‍ച്ചെ മൂന്നിന് കന്യാകുമാരി ഭഗവതിക്ഷേത്രത്തിലെ ശ്രീകോവില്‍ നട തുറന്ന് പ്രത്യേക അഭിഷേകങ്ങളും പൂജകളും നടത്തി. രാവിലെ അഞ്ചുമുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചു.
കടല്‍ത്തീരത്ത് നൂറുകണക്കിന് പരോഹിതരുടെ നേതൃത്വത്തിലായിരുന്നു പിതൃതര്‍പ്പണം.
കുഴിത്തുറയിലും പിതൃതര്‍പ്പണത്തിന് ആയിരങ്ങള്‍ എത്തി. പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. തൃപ്പരപ്പ് മഹാദേവര്‍ ക്ഷേത്രം, കാരൂര്‍ നന്ദിമംഗലം ക്ഷേത്രത്തിലെ കൂടല്‍കടവ്, മൂവാറ്റുമുഖം എന്നിവിടങ്ങളിലും പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടന്നു.
കന്യാകുമാരി ഭഗവതി അമ്മന്‍ക്ഷേത്രത്തില്‍ രാത്രി 11ന് ത്രിവേണി സംഗമത്തില്‍ ദേവി ആറാട്ട് നടന്നു.

More Citizen News - Thiruvananthapuram