സ്വാതന്ത്ര്യസമര സ്മാരകം മന്ത്രി രമേശ് സന്ദര്‍ശിച്ചു
Posted on: 15 Aug 2015
വട്ടിയൂര്‍ക്കാവ്: സാംസ്കാരിക വകുപ്പ് പുതുതായി നിര്‍മിച്ച വട്ടിയൂര്‍ക്കാവിലെ സ്വാതന്ത്ര്യസമര സ്മാരകം സന്ദര്‍ശിച്ച് മന്ത്രി രമേശ് ചെന്നിത്തല പുഷ്പാര്‍ച്ചന നടത്തി. വട്ടിയൂര്‍ക്കാവ് സമ്മേളന സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ ആഭ്യന്തരമന്ത്രിയെ സ്വീകരിച്ചു. കാവല്ലൂര്‍ മധു, ശാസ്തമംഗലം മോഹന്‍, എസ്.നാരായണപിള്ള, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്, സോമശേഖരന്‍ നായര്‍, സതീഷ്ചന്ദ്രന്, പാപ്പാട് കൃഷ്ണകുമാര്‍, നെട്ടയം സജിത് എന്നിവര്‍ പങ്കെടുത്തു.