അയ്യാഗുരു സമാധി വാര്‍ഷികം
Posted on: 15 Aug 2015
തിരുവനന്തപുരം: ആധ്യാത്മിക ഗുരുവും സാമൂഹിക പരിഷ്കര്‍ത്താവുമായ അയ്യാഗുരു സ്വാമിയുടെ 106-ാം സമാധി വാര്‍ഷികം 15ന് ആചരിക്കും. ഇതിന്റെ ഭാഗമായി 22ന് തീര്‍ഥപാദമണ്ഡപത്തില്‍ ഗുരുപൂജ നടത്തുമെന്ന് അയ്യാ ഗുരുസ്വാമി ധര്‍മ പരിഷത് ഭാരവാഹികള്‍ അറിയിച്ചു.
1814-ല്‍ മദ്രാസിലാണ് അയ്യാഗുരു ജനിച്ചത്. 'ഒരേ ഒരു ജാതി താന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍' എന്ന് ശിഷ്യന്മാരെ പഠിപ്പിച്ച അയ്യാഗുരു 1909-ലാണ് സമാധിയായത്.