നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജീവനക്കാര്‍ രക്തദാനം നടത്തി
Posted on: 15 Aug 2015
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ രക്തദാനം നടത്തി. കെ.എസ്.ആര്.ടി.ഇ.എ. യുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പിലാണ് രക്തദാനം നിര്‍വഹിച്ചത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ലാ സെക്രട്ടറി നെല്ലിമൂട് ബൈജു അധ്യക്ഷനായി. കൗണ്‍സിലര്‍ കെ.കെ.ഷിബു, എ.ടി.ഒ നാരായണദാസ്, അസോസിയേഷന് സെക്രട്ടറി എന്‍.കെ.രഞ്ജിത്, പ്രസിഡന്റ് എസ്.എം.ഇദ്രീസ്, എസ്. ബാലചന്ദ്രന്‍നായര്‍, ജി.ജിജോ, എസ്.ശ്യാമള, സി.എസ്.ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.
ശ്രീചിത്ര ആശുപത്രി പ്രോഗ്രം ഡയറക്ടര്‍ ഡോ. ഗീത രക്തദാതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.