സി- സ്റ്റഡ് സംരംഭക വികസന കര്‍മപദ്ധതി 19ന്
Posted on: 15 Aug 2015
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി-സ്റ്റഡിന്റെ സംരംഭക വികസനത്തിനുള്ള 10 വര്‍ഷത്തെ കര്‍മപദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും 19ന് നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി-സ്റ്റഡിന്റെ സംരംഭക വികസനത്തിനുള്ള 10 വര്‍ഷത്തെ കര്‍മപദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കും.
രാവിലെ 9ന് മാസ്കറ്റ് ഹോട്ടലില്‍ ഏകദിന ശില്പശാല സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ജി.വിജയരാഘവന് ഉദ്ഘാടനം ചെയ്യുമെന്ന് സി-സ്റ്റഡ് ഡയറക്ടര്‍ അജിത് പ്രഭു പത്രസമ്മേളനത്തില്‍ അറിയിച്ചു.