പൂരംതിരുനാള്‍ ഉത്സവം

Posted on: 14 Aug 2015



ചിറയിന്‍കീഴ്: വലിയകട ധന്വന്തരി കൃഷ്ണമൂര്‍ത്തി ദേവര്‍ മഠത്തില്‍ പൂരംതിരുനാള്‍ ഉത്സവം 15 മുതല്‍ 17 വരെ നടക്കും. 15ന് രാവിലെ ഗണപതിഹോമം, അലങ്കാര ദീപാരാധന, ദേവിപുറപ്പാട്. 16ന് പതിവ് പൂജകള്‍, 17ന് ഉച്ചയ്ക്ക് അന്നദാനം, നറുക്കെടുപ്പ്.

ഓണം മേള ഉദ്ഘാടനം
ചിറയിന്‍കീഴ്:
കിഴുവിലം സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണം വിപണനമേള കാട്ടുമുറാക്കല്‍ ശാഖയില്‍ ചിങ്ങം 1ന് തുടങ്ങും.
ബാങ്ക് പ്രസിഡന്റ് എന്‍.വിശ്വനാഥന്‍ നായരുടെ അധ്യക്ഷതയില്‍ മുന്‍ എം.എല്‍.എ. ടി.ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് കാസിമിന്റെ ഛായാചിത്ര അനാച്ഛാദനവും കര്‍ഷകരെ ആദരിക്കലും നടക്കും.

നാഗരൂട്ട്
ചിറയിന്‍കീഴ്:
കോളിച്ചിറ ദുര്‍ഗ്ഗാപുരം ചരുവിള മാടന്‍നട ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ നാഗരൂട്ട്, നാഗര്‍പൂജ, മഞ്ഞക്കാപ്പ് എന്നിവ വെള്ളിയാഴ്ച രാവിലെ നടക്കും.

More Citizen News - Thiruvananthapuram