ബലിതര്‍പ്പണത്തിന് ഒരുക്കങ്ങളായി
Posted on: 14 Aug 2015
കടയ്ക്കാവൂര്‍: നെടുങ്ങണ്ട കോവില്‍ത്തോട്ടം ക്ഷേത്രകടല്ക്കരയില് വെള്ളിയാഴ്ച വെളുപ്പിന് രണ്ടുമണി മുതല്‍ ബലതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. നെടുങ്ങണ്ട വിടുതിയില്‍ ശ്രീഉലകുടയ പെരുമാള്‍ ക്ഷേത്രത്തിന് സമീപമുള്ള സമുദ്രതീരത്ത് ഉച്ചയ്ക്ക് ഒന്ന് വരെ ബലിതര്‍പ്പണവും തിലഹവനവും ഉണ്ടായിരിക്കും.
ചിറയിന്‍കീഴ്:പുളിമൂട്ടില്‍ കടവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ബലിതര്‍പ്പണ സൗകര്യം ഒരുക്കി. വൈകീട്ട് 4 മണി വരെയാണ് തര്‍പ്പണം നടക്കുക. ബിജു പോറ്റി മുഖ്യകാര്‍മ്മികത്വം വഹിക്കും.