മണല്‍വള്ളങ്ങള്‍ നശിപ്പിച്ചു
Posted on: 14 Aug 2015
പൂവാര്‍: നിരോധനം ലംഘിച്ച് നെയ്യാറില്‍ മണല്‍ഖനനം. എട്ട് വള്ളങ്ങള്‍ പോലീസ് പിടികൂടി നശിപ്പിച്ചു. നെയ്യാറിന്റെ പാഞ്ചിക്കാട്ട് കടവ്, പാതിരിശ്ശേരി കടവ് എന്നിവിടങ്ങളില്‍നിന്നാണ് പൂവാര്‍ പോലീസ് മണല്ഖനനത്തിനിടെ വള്ളങ്ങള്‍ പിടികൂടിയത്. പോലീസ് എത്തിയപ്പോള്‍ മണല്‍ഖനന സംഘങ്ങള്‍ വള്ളങ്ങള്‍ ആറ്റില്‍ താഴ്ത്തി രക്ഷപ്പെട്ടു. തുടര്‍ന്ന് ബോട്ടിലെത്തിയ പോലീസ് ആറ്റില്‍നിന്ന് സാഹസികമായാണ് വള്ളങ്ങള്‍ കണ്ടെടുത്തത്.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.സുരേഷ്കുമാര്‍, പൂവാര്‍ സി.ഐ. ഒ.എ.സുനില്‍, എസ്.ഐ.ഷിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയ വള്ളങ്ങള്‍ ജെ.സി.ബി. ഉപയോഗിച്ച് പോലീസ് നശിപ്പിച്ചു.