ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: 14 Aug 2015



പാലോട് : കുട്ടത്തിക്കരിക്കകം ദുര്‍ഗാഭഗവതി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചടങ്ങുകള്‍ക്ക് തന്ത്രി ജിതിന്‍ നേതൃത്വം നല്‍കും. കര്‍ക്കടക വാവുബലി പ്രമാണിച്ച് സേവാഭാരതിയുടെ നേതൃത്വത്തില്‍ ചിപ്പന്‍ചിറ ആറ്റില്‍ തര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
ചൂടല്‍ പത്തായക്കയം ആയിരവില്ലി ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് സൗകര്യം ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. കുമാരനല്ലൂര്‍ ഇടിക്കാട് ഇല്ലത്ത് ഋഷികേശ് പോറ്റി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പേരയം ആയിരവില്ലി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി പ്രമാണിച്ച് രാവിലെ 5.30 മുതല്‍ ക്ഷേത്രക്കടവില്‍ തര്‍പ്പണം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തന്ത്രി സദാശിവന്‍ കാര്‍മ്മികനാവും. വിശേഷാല്‍പൂജയും തിലഹവനവും ഉണ്ടാവും.

More Citizen News - Thiruvananthapuram