ബി.ജെ.പി. വിശദീകരണ യോഗം നടത്തി

Posted on: 14 Aug 2015



നെയ്യാറ്റിന്‍കര: കേന്ദ്ര സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ബി.ജെ.പി അതിയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു.
യോഗം ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. അരംഗമുകള്‍ സന്തോഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി.
അതിയന്നൂര്‍ ശ്രീകുമാര്‍, എന്‍.പി.ഹരി, പൂഴിക്കുന്ന് ശ്രീകുമാര്‍, വി.രാജേന്ദ്രന്‍, പൂതംകോട് സജികുമാര്‍, വെണ്‍പകല്‍ ഭുവനചന്ദ്രന്‍, സുധകുമാരി, എസ്.സന്ധ്യ, മായാറാണി, ഇലവിന്‍മൂട് പ്രശാന്ത്, വി.സി.അനു എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram