മൈക്രോസോഫ്റ്റ് ലൂമിയ ഓണാഘോഷം ടെക്നോപാര്‍ക്കില്‍
Posted on: 14 Aug 2015
തിരുവനന്തപുരം: മൈക്രോസോഫ്റ്റ് ലൂമിയ 535 സ്മാര്‍ട്ട് ഫോണിന്റെ ഓണാഘോഷം ടെക്നോപാര്‍ക്കില്‍ ആരംഭിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കാളികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്കി. ലൂമിയ 535 ന്റെ സവിശേഷതകള്‍ ഉപഭോക്താക്കളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ലോകാത്ഭുതങ്ങള്‍ തെളിഞ്ഞ കൂറ്റന്‍ സ്ക്രീനിന് മുന്നില്‍ സെല്‍ഫിയെടുക്കാനുള്ള അവസരവും ഒരുക്കി. ലൂമിയ 535 യുടെ പ്രചാരണാര്‍ത്ഥം സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കും. ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. സ്ക്രാച്ച് ആന്‍ഡ് വിന് പദ്ധതിയിലൂടെ ഈ ഓണക്കാലത്ത് 200 മൊബൈലുകള്‍ വിജയികള്‍ക്ക് സമ്മാനിക്കും. 8999 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ 5999 രൂപയുടെ പ്രത്യേക ഓഫര്പാക്കില് ലഭ്യമാകും. മൊബി ക്വിക്ക് വഴി 300 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് തുക തിരികെ നല്‍കും. നവംബര്‍ 30 ന് മുമ്പ് ലൂമിയ ഫോണ്‍ വാങ്ങുന്നവര്‍ക്കെല്ലാം ഈ സൗജന്യം ലഭിക്കും.
പാര്‍ക്ക് സെന്ററില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് മൈക്രോസോഫ്റ്റ് സെയില്‍സ് മാനേജര്‍ മനു നായര്‍, ഫീല്‍ഡ് ഫോഴ്സ് മാനേജര്‍മാരായ ശ്രീജിത്ത്, ഷഹീര്‍, റൂട്ട് ട്രെയിനര്‍ ഗിരീഷ് എന്നിവര്‍ സമ്മാനങ്ങള്‍ നല്കി.