ഹിന്ദു ഐക്യവേദി ചതുര്‍ദിന സത്യാഗ്രഹം അവസാനിച്ചു

Posted on: 14 Aug 2015



തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സെക്രട്ടേറിയറ്റിനുമുമ്പില്‍ നടത്തിയ ചതുര്‍ദിന സത്യാഗ്രഹം അവസാനിച്ചു. സമാപനയോഗം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ഉദ്ഘാടനം ചെയ്തു. ലംപ്‌സംഗ്രാന്റ് വിഷയത്തില്‍ പട്ടികജാതിസമൂഹത്തെ പറ്റിച്ചുവെന്നും മലയോരപ്രദേശങ്ങളെല്ലാം സര്‍ക്കാര്‍ ഒരു വിഭാഗത്തിന് മാത്രം നല്‍കിയെന്നും ശശികല അഭിപ്രായപ്പെട്ടു.
ക്ഷേത്രങ്ങള്‍ അറിയാതെ ദേവസ്വം ബോര്‍ഡുകള്‍ ഉണ്ടാകുന്നുവെന്നും ക്ഷേത്രം ജീവനക്കാര്‍ ഇപ്പോഴും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ ബ്രഹ്മചാരി ഭാര്‍ഗവറാം, കെ.പി.ഹരിദാസ്, എം.കെ.വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram