പിതൃ തര്‍പ്പണം

Posted on: 14 Aug 2015



കാട്ടാക്കട : കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് മാറനല്ലൂര്‍ നെയ്യാര്‍ അരുവി തീര്‍ഥഘട്ടത്തിലും ചെമ്പനാകോട് മാടതാന്നി ആറ്റുകടവിലും സൗകര്യം ഒരുക്കി. നെയ്യാര്‍ അരുവി മാറനല്ലൂര്‍ കൂവളശ്ശേരി ധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ തിരുവല്ലം മൈവാടി മoത്തില്‍ സുരേഷ് കുമാറും മാടതാന്നി കടവില്‍ ചെമ്പനാകോട് ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ മുരളീധരന്‍ പോറ്റിയും, കേശവന്‍കുട്ടി സ്വാമിയും നേതൃത്വം നല്‍കും. കൊല്ലോട് തമ്പുരാന്‍ ക്ഷേത്രത്തില്‍ പിതൃ തര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം ആയില്യപൂജയും അന്നദാനവും നടക്കും.

More Citizen News - Thiruvananthapuram