കടയാലുമൂട്ടില്‍ തുണിക്കടയ്ക്ക് തീപിടിച്ചു

Posted on: 14 Aug 2015



കുലശേഖരം: കടയാലുമൂട് ക്രൈസ്റ്റ് ടെക്ൈസ്റ്റല്‍സിന്റെ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. രണ്ട് നിലകളിലാണ് തീ പടര്‍ന്നത്. തുണികളും ഫാന്‍സിസാധനങ്ങളും ഉള്‍പ്പെടെ കത്തിനശിച്ചു. കടയാലുമൂട് സ്വദേശി ശെല്‍വരാജിന്റെതാണ് കട. വ്യാഴാഴ്ച പുലര്‍ച്ചെ 3ന് കടയാലുമൂട് പോലീസ് എസ്.എസ്.ഐ. സുന്ദര രാജാണ് കടയില്‍ നിന്ന് പുക വരുന്നത് കണ്ടത്. നാട്ടുകാര്‍ എത്തി കടതുറക്കുന്നതിനു മുമ്പുതന്നെ താഴത്തെ നിലയിലെ സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു.
കുലശേഖരം, കുഴിത്തുറ, തക്കല എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമനസേയും നാട്ടുകാരും ചേര്‍ന്ന് അഞ്ച് മണിക്കൂറിലധികം ശ്രമിച്ചിട്ടാണ് തീ കെടുത്താനായത്.

More Citizen News - Thiruvananthapuram