ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികള്‍
Posted on: 14 Aug 2015
തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് വാര്‍ഷികപൊതുയോഗം കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍) മാനേജിങ് ഡയറക്ടര്‍ എസ്.രാമനാഥിനെ പ്രസിഡന്റായും ഏഷ്യാനെറ്റിന്റെ ഐ.ടി.വിഭാഗം മേധാവി ബി.എസ്.ബസന്ത് കുമാറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: എം.ആര്.സുബ്രഹ്മണ്യന്, മാനേജിങ് ഡയറക്ടര്‍ ആഡ്ടെക്ക് സിസ്റ്റംസ് (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.സി.ഹരികേഷ്, സി.ഇ.ഒ, കേരള റോഡ് ഫണ്ട് ബോര്‍ഡ് (വൈസ് പ്രസിഡന്റ്), ജി.ഉണ്ണികൃഷ്ണന്, ജനറല്‍ മാനേജര്‍, കെ.എസ്.ഐ.ഡി.സി (ജോയിന്റ് സെക്രട്ടറി), ഡോ. ഷിറാസ് ബാവാ, സി-ഡിറ്റ് (ജോയിന്റ് സെക്രട്ടറി), എ.വി.ശ്യാം അരവിന്ദ്, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍, വിഴിഞ്ഞം പോര്‍ട്ട് (ട്രഷറര്‍).