സംസാരശേഷി നഷ്ടമായ കുട്ടിക്ക് വിദഗ്ദ്ധചികിത്സ നല്‍കും
Posted on: 14 Aug 2015
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ പേവിഷബാധയ്ക്ക് എതിരായ കുത്തിവെപ്പ് എടുത്തതിനെത്തുടര്‍ന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ടമായ കുട്ടിക്ക് വെല്ലൂര്‍ മെഡിക്കല്‍കോളേജില്‍ വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവായി.
പൂഴനാട് കമുകറക്കോണം സ്വദേശി ധാരൂഷ് എന്ന കുട്ടിക്കാണ് വിദഗ്ദ്ധചികിത്സ ലഭിക്കുന്നത്. ചികിത്സയ്ക്കുള്ള ചെലവ് ആരോഗ്യകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വഹിക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നിര്‍േദശത്തെ തുടര്‍ന്നാണ് നടപടി.