ബലിതര്‍പ്പണം
Posted on: 14 Aug 2015
കുഴിത്തുറ: കര്‍ക്കടകവാവിനോടനുബന്ധിച്ച് കുഴിത്തുറ താമ്രപര്‍ണി നദീതീരത്ത് ശിവക്ഷേത്ര കടവില്‍ വെള്ളിയാഴ്ച നടക്കുന്ന പിതൃതര്‍പ്പണത്തിന് വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കി. ഒരേസമയത്ത് അഞ്ഞൂറോളം പേര്‍ക്ക് ബലിതര്‍പ്പണം നടത്താവുന്ന തരത്തില്‍ ഇരുനൂറ്റമ്പതടി നീളത്തിലും നാല്പതടി വീതിയിലുമുള്ള പന്തല്‍ നിര്‍മിച്ചു.
കുഴിത്തുറ നഗരസഭയുട നേതൃത്വത്തിലുള്ള 90-ാമത് വാവുബലി പ്രദര്‍ശനവും വി.എല്‍.സി. മൈതാനത്ത് നടക്കുന്നുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് കുഴിത്തുറ ശിവക്ഷേത്ര സംരക്ഷണസമിതി ട്രസ്റ്റ് ബലിതര്‍പ്പണത്തിന് വേണ്ടത്ര സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.