ആയില്യപൂജ

Posted on: 13 Aug 2015



ചേരപ്പള്ളി: ചേരപ്പള്ളി മുത്താരമ്മന്‍ ക്ഷേത്രം, ചേരപ്പള്ളി ശിവശക്തി ക്ഷേത്രം, അണയ്ക്കര ശാസ്താക്ഷേത്രം, വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കിളിയന്നൂര്‍ തമ്പുരാന്‍ ദേവീക്ഷേത്രം, പാറയ്ക്കരവെട്ട ആയിരവല്ലി ക്ഷേത്രം, ബൗണ്ടര്‍ മുക്ക് നരസിംഹമൂര്‍ത്തി ക്ഷേത്രം, പൊട്ടന്‍ചിറ മുതുവിളാകത്ത്കുഴി കൊച്ചുമല്ലന്‍ ക്ഷേത്രം, കോട്ടയ്ക്കകം തേക്കിന്‍കാല മഹാവിഷ്ണു ക്ഷേത്രം, ഇറവൂര്‍ വണ്ടയ്ക്കല്‍ ഭദ്രകാളി ക്ഷേത്രം, ആര്യനാട് അയ്യന്‍കാലാമഠം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ 14ന് രാവിലെ 9ന് ശേഷം ആയില്യപൂജ നടത്തുന്നതാണെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും
ഉഴമലക്കല്‍:
ഇലക്ട്രിക്കല്‍ സെക്ഷനില്‍ 11 കെ.വി. ലൈനില്‍ തട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ 20 വരെയുള്ള ദിവസങ്ങളില്‍ സെക്ഷന്റെ പരിധിയില്‍ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

മെഡിക്കല്‍ ക്യാമ്പ്
പറണ്ടോട്:
മാതാ അമൃതാനന്ദമയി മഠത്തിന്റെ കീഴിയില്‍ വിനോബയില്‍ പ്രവര്‍ത്തിക്കുന്ന അമൃത ക്ലൂനിക്കില്‍ െവച്ച് 15ന് വൈകുന്നേരം 3 മുതല്‍ 5 വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

More Citizen News - Thiruvananthapuram