കര്‍ക്കടകവാവുബലിക്ക് സൗകര്യം

Posted on: 13 Aug 2015



കാട്ടാക്കട: കര്‍ക്കടകവാവുബലിക്ക് കൊല്ലോട് തമ്പുരാന്‍ ക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ 10 വരെ പിതൃതര്‍പ്പണത്തിന് സൗകര്യം ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. ആയില്യപൂജയും അന്നദാനവും ഉണ്ടാകും.
കമുകിന്‍കുഴി അനന്തമൂര്‍ത്തി ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് സൗകര്യമൊരുക്കി. തിരുവല്ലം ഗോവിന്ദ ഇല്ലം പദ്മനാഭന്‍ പോറ്റി നേതൃത്വം നല്‍കും. ആയില്യപൂജയോടനുബന്ധിച്ച് രാവിലെ 4ന് ഗണപതിഹോമവും 10.30ന് ആയില്യം ഊട്ടും ഉണ്ടാകും.

More Citizen News - Thiruvananthapuram