അധ്യാപക രക്ഷാകര്‍തൃ സംഗമം
Posted on: 13 Aug 2015
നെടുമങ്ങാട്: വെള്ളൂര്‍ക്കോണം എല്‍.പി.എസില്‍ നടന്ന അധ്യാപക രക്ഷാകര്‍തൃ സംഗമവും വാര്‍ഷിക പൊതുയോഗവും കെ.എസ്.ശബരീനാഥന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എല്‍.ബാബുരാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.ടി.എ. പ്രസിഡന്റ് എ.സുധീര്‍, ഹെഡ്മിസട്രസ് എസ്.ഗീതകുമാരി, എസ്.ബിന്ദു, സിമിചന്ദ്ര, ടി.മനോജ്, എന്നിവര്‍ സംസാരിച്ചു. പി.ടി.എ. ഭാരവാഹികളായി എ.സുധീര്‍ (പ്രസി.), പ്രിയ (വൈസ് പ്രസി.), അന്‍സി (മാതൃസമിതി പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.