പഞ്ചായത്തിന് മുന്നില്‍ ജനസദസ്സ്

Posted on: 13 Aug 2015



വെമ്പായം: വെമ്പായം മാണിക്കല്‍ പഞ്ചായത്ത് ഭരണസമിതി ധൂര്‍ത്തും അഴിമതിയും നടത്തുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാണിക്കല്‍ പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ ജനസദസ്സ് സംഘടിപ്പിച്ചു. കല്ലറ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കൂരുപറമ്പ് ദാമോദരന്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ അഡ്വ.മുനീര്‍, അഡ്വ. തേക്കട അനില്‍കുമാര്‍, അഡ്വ.വെമ്പായം അനില്‍കുമാര്‍., പള്ളിക്കല്‍ നസീര്‍, വെമ്പായം മനോജ്, മഹീഷ്, സജീര്‍, പാറയ്ക്കല്‍ ഭുവനചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram