വാവ്ബലി തര്‍പ്പണത്തിന് ക്ഷേത്രങ്ങളൊരുങ്ങി

Posted on: 13 Aug 2015



ആറ്റിങ്ങല്‍: കര്‍ക്കടക വാവ്ബലി തര്‍പ്പണത്തിന് ക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങള്‍. ബലിതര്‍പ്പണത്തിന് പുറമേ പിതൃപൂജകള്‍ക്കും ഹോമങ്ങള്‍ക്കും ക്ഷേത്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 14ന് വെളുപ്പിന് നാല് മുതല്‍ ബലിതര്‍പ്പണം തുടങ്ങും
ആറ്റിങ്ങല്‍ ആവണിപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 12 വരെ ബലിതര്‍പ്പണത്തിനും തിലഹോമത്തിനും സൗകര്യമുണ്ടായിരിക്കും.
അവനവഞ്ചേരി മൂത്തേടത്ത് ഭഗവതിക്ഷേത്രത്തില്‍ ആറാട്ടുകടവില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ക്കും ഹോമത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
അയിലം ശിവക്ഷേത്രത്തില്‍ ആറാട്ട്കടവില്‍ ബലി തര്‍പ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരേസമയം 300 പേര്‍ക്ക് ബലി തര്‍പ്പണം നടത്താവുന്നതാണ്. രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് സമയം.
തോന്നയ്ക്കല്‍ കുടവൂര്‍ മഹാദേവര്‍ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മൂലയില്‍ ബലിക്കടവില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ നടക്കും. ക്ഷേത്രത്തില്‍ 16ന് രാവിലെ ഇളനീരാട്ട് ചടങ്ങുണ്ടാകും. ശബരിമല മുന്‍മേല്‍ശാന്തി നാരായണന്‍ വിഷ്ണു നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.
ആറ്റിങ്ങല്‍ പൂവന്‍പാറ ദേവീക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിന് സൗകര്യമുണ്ടായിരിക്കും.
ആറ്റിങ്ങല്‍ കുഴിമണ്‍കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 14ന് വെളുപ്പിന് നാലുമണിമുതല്‍ ചടങ്ങുകള്‍ തുടങ്ങും.

More Citizen News - Thiruvananthapuram