മാതൃഭൂമി-കാവില്‍ ഇന്‍ഡസ്ട്രീസ് മധുരം മലയാളം നാവായിക്കുളം ഗവ. എച്ച്.എസ്.എസില്‍

Posted on: 13 Aug 2015



നാവായിക്കുളം: മാതൃഭൂമി- കാവില്‍ ഇന്‍ഡസ്ട്രീസ് മധുരം മലയാളം പദ്ധതി നാവായിക്കുളം ഗവ. എച്ച്.എസ്.എസില്‍ തുടങ്ങി. തോട്ടയ്ക്കാട് പ്രവര്‍ത്തിക്കുന്ന കാവില്‍ ഇന്‍ഡസ്ട്രീസാണ് സ്‌കൂളിലേക്കാവശ്യമായ പത്രം സംഭാവന ചെയ്തത്.
സ്‌കൂള്‍ മുറ്റത്ത് നടന്ന ചടങ്ങില്‍ കാവില്‍ ഇന്‍ഡസ്ട്രീസ് ഉടമ ദിനികുമാര്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് മാതൃഭൂമി പത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എല്‍.ലേഖ, പ്രഥമാധ്യാപിക ഗിരിജ, പി.ടി.എ. പ്രസിഡന്റ് ഷൈന്‍, സ്റ്റാഫ് സെക്രട്ടറി സന്തോഷ്, മാതൃഭൂമി ഏജന്റ് ബാലചന്ദ്രന്‍, മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ വി.ബിജു, എം.ആര്‍.ഹൃദയനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


More Citizen News - Thiruvananthapuram