യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഉദ്ഘാടനം ചെയ്തു
Posted on: 13 Aug 2015
കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ മണ്ഡലം നാലാം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് രൂപവത്കരിച്ചു. യൂത്ത് കോണ്‍ഗ്രസ് പതാകദിനമായ ആഗസ്ത് ഒമ്പതിന് ജില്ലാ കോണ്‍ഗ്രസ് ട്രഷറര്‍ എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. കടയ്ക്കാവൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പെരുംകുളം അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രബാബു, സന്തോഷ്, അക്ബര്‍, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അക്ഷയ് പ്രദീപ് (പ്രസിഡന്റ്) നിഖില്‍ (വൈസ് പ്രസിഡന്റ്) രാഹുല്‍ (സെക്രട്ടറി) ഹനുമേഷ് (ജോയിന്റ് സെക്രട്ടറി) ആകാശ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.