മാതൃഭൂമി മധുരം മലയാളം ആറ്റിങ്ങല്‍ ഗവ. എല്‍.പി.എസില്‍
Posted on: 13 Aug 2015
ആറ്റിങ്ങല്‍: രാമച്ചംവിള ഗവ. എല്‍.പി.എസില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. ശാന്തിസേവനം ചാരിറ്റബിള്‍ ട്രസ്റ്റും ഭാമ ബേക്കറിയും ചേര്‍ന്നാണ് സ്കൂളിലേക്കാവശ്യമായ പത്രം സംഭാവന ചെയ്തത്.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ശാന്തിസേവനം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എന്‍.മുകേഷ്പോറ്റി വിദ്യാര്‍ഥി പ്രതിനിധിക്ക് മാതൃഭൂമി പത്രം നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. ഭാമ ബേക്കറി ഉടമകളായ സീന, മധുസൂദനന്, ശാന്തിസേവനം ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായ മനോജ്പോറ്റി, ജിനുപോറ്റി, പ്രഥമാധ്യാപിക ബി.എസ്.ഷീല, മാതൃഭൂമി പ്രതിനിധികളായ ഹൃദയനാഥ്, അരുണ്‍, മാതൃഭൂമി രാമച്ചംവിള ഏജന്റ് ദീപു എന്നിവര്‍ പങ്കെടുത്തു.