മാതൃഭൂമി-ശബരീനാഥ് ജ്വല്ലറി മധുരം മലയാളം വിവേകാനന്ദ പബ്ലൂക് സ്‌കൂളില്‍

Posted on: 13 Aug 2015



നെയ്യാറ്റിന്‍കര: വിവേകാനന്ദ പബ്ലിക് സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. നെയ്യാറ്റിന്‍കര, ഉദിയന്‍കുളങ്ങര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശബരീനാഥ് ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടര്‍ ശബരീനാഥ് രാധാകൃഷ്ണനാണ് സ്‌കൂളിന് ആവശ്യമായ മാതൃഭൂമി പത്രം നല്‍കുന്നത്.
സ്‌കൂള്‍ പ്രതിനിധി കാവ്യാകൃഷ്ണന് മാതൃഭൂമി പത്രം നല്‍കി ശബരീനാഥ് രാധാകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയശങ്കര്‍ പ്രസാദ് അധ്യക്ഷനായി. സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ പി. മോഹനന്‍, വൈസ് പ്രിന്‍സിപ്പല്‍ ചിത്ര എസ്. കുമാര്‍, സ്‌കൂള്‍ പ്രതിനിധി മുഹമ്മദ് ഇബ്രാഹിം, മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രതിനിധി അജയകുമാര്‍, മാതൃഭൂമി നെല്ലിവിള ഏജന്റ് ഷാജി എന്നിവര്‍ പങ്കെടുത്തു. മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ കെ.ആര്‍. ജിമ്മി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

More Citizen News - Thiruvananthapuram