കോണ്‍ഗ്രസ് സായാഹ്ന ക്യാമ്പ് നടത്തി

Posted on: 13 Aug 2015



നെയ്യാറ്റിന്‍കര: കോണ്‍ഗ്രസ് തിരുപുറം മണ്ഡലം കമ്മിറ്റി സായാഹ്ന ക്യാമ്പ് നടത്തി. മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന്റെ വികസനത്തിന് ഭരണ തുടര്‍ച്ച ആവശ്യമാണെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സൂര്യകാന്ത് അധ്യക്ഷനായി.
ആര്‍. സെല്‍വരാജ് എം.എല്‍.എ, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം തിരുപുറം ഗോപന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. സൈമണ്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്. ഉഷാകുമാരി, സി.എസ്. ലെനിന്‍, തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. മിനി, കെ.സി. തങ്കരാജ്, കക്കാട് രാമചന്ദ്രന്‍ നായര്‍, സി. ഗുണമണി, എ.കെ. സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram