അനുമോദനയോഗം
Posted on: 13 Aug 2015
തിരുവനന്തപുരം: കേശവദാസപുരത്തുള്ള എന്‍.എസ്.എസ്. സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്ന് 2015-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയികളായവരെ അനുമോദിക്കും. രേണുരാജ്, ആശഅജിത്ത്, എം.രഘു, കമല്‍കിഷോര്‍, സാജുവാഹീദ്, ആനന്ദ് അച്യുതന്‍കുട്ടി എന്നിവരെയാണ് 19-ാംതീയതി രാവിലെ 11.30ന് അക്കാദമിയില്‍ കൂടുന്ന യോഗത്തില്‍ അനുമോദിക്കുന്നത്. മന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യാതിഥിയായിരിക്കും. മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടി ടി.കെ.എ.നായര്‍ വിശിഷ്ടാതിഥിയായിരിക്കും.
2016-െല സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അക്കാദമിയിലെ പരിശീലന ക്ലൂസ്സുകളിലേക്ക് പ്രവേശനം തുടങ്ങി.