ഗള്‍ഫിലെ കൂട്ടമാനഭംഗം: രണ്ടാം പ്രതിയും അറസ്റ്റില്‍

Posted on: 13 Aug 2015



തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ സ്ത്രീയെ ഗള്‍ഫിലെത്തിച്ച് കൂട്ട മാനംഭംഗം നടത്തിയ കേസില്‍ രണ്ടാം പ്രതിയെയും തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം തിരൂര്‍ കല്‍പകഞ്ചേരി സ്വദേശി സെയ്ദ് (40) ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയെ കഴിഞ്ഞ ദിവസം തമ്പാനൂര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തമ്പാനൂര്‍ സി.ഐ. സുരേഷ് വി. നായര്‍, എസ്.ഐ. കെ.വി. രമണന്‍, എസ്.സി.പി.ഒ. വിനോദ്, രാജേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സെയ്ദിനെ ചാക്കയില്‍നിന്ന് അറസ്റ്റുചെയ്തത്.


More Citizen News - Thiruvananthapuram