ബാങ്കില്‍നിന്ന് പണമെടുത്ത് മടങ്ങിയ ആളില്‍നിന്ന് ഏഴ് ലക്ഷം തട്ടി
Posted on: 13 Aug 2015
നാഗര്‍കോവില്‍: ഡബ്ല്യു.സി.സി. കോളേജിനടുത്തുള്ള കനറാ ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണവുമായി റോഡില്‍ നടന്ന ആളിന്റെ മുതുകില്‍ ചൊറിച്ചല് പൊടിവിതറി പണം തട്ടിയെടുത്തു. വില്ലുക്കുറി സ്വദേശി റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ശിവന്പിള്ളയ്ക്കാണ് (72) പണം നഷ്ടമായത്. ബുധനാഴ്ച പകല്‍ ബാങ്കില്‍നിന്ന് 7,22,000 രൂപയുമായി ബസ്സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോഴാണ് സംഭവം. കോട്ടാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.