കുടുംബശ്രീ സി.ഡി.എസ്. വാര്‍ഷികം ആഘോഷിച്ചു

Posted on: 13 Aug 2015



വെള്ളറട: വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. വാര്‍ഷികം എ.ടി.ജോര്‍ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അതുല്യം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.അശോകകുമാര്‍ അധ്യക്ഷനായി. സി.സുഗന്ധി, ആര്‍.ഷാജി, കൂതാളി ഷാജി, വസന്ത ജോര്‍ജ്, എസ്.ജയന്തി, കെ.ജി.മംഗള്‍ദാസ്, വി.ദയാനന്ദന്‍, ബീന, ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ റാലി പനച്ചമൂട്ടില്‍ നിന്ന് ആരംഭിച്ച് വെള്ളറടയില്‍ സമാപിച്ചു.

More Citizen News - Thiruvananthapuram