ചട്ടമ്പിസ്വാമി പുരസ്കാരവും കൃഷ്ണായന പുരസ്കാരവും
Posted on: 13 Aug 2015
തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഹേമലതാ സ്മാരക ചട്ടമ്പിസ്വാമി പുരസ്കാരം സപ്തംബര്‍ 2ന് നല്‍കും. ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജയന്തി സമ്മേളനത്തിലാണ് പുരസ്കാരദാനം. ചട്ടമ്പിസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി രചിക്കുന്ന ഗ്രന്ഥങ്ങളുടെ കര്‍ത്താവിനാണ് പുരസ്കാരം. ആദ്ധ്യാത്മിക കൃതികളുടെ കര്‍ത്താക്കള്‍ക്ക് കൃഷ്ണായന പുരസ്കാരവും സമ്മേളനത്തില്‍ നല്‍കും. പുരസ്കാരങ്ങള്‍ക്ക് അര്‍ഹതയുള്ള ഗ്രന്ഥകര്‍ത്താക്കള്‍ അപേക്ഷ, പുസ്തകത്തിന്റെ 2 കോപ്പികള്‍ സഹിതം 23ന് മുമ്പായി സെക്രട്ടറി, ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ്, മണക്കാട് പി.ഒ., തിരുവനന്തുരം-9 എന്ന വിലാസത്തില്‍ അയയ്ക്കണം.