അവയവദാന സമ്മതപത്രം സ്വരൂപിക്കല്‍

Posted on: 13 Aug 2015



തിരുവനന്തപുരം: അവയവദാന ബോധവത്കരണത്തിന്റെ ഭാഗമായി മനുഷ്യാവകാശ സംരക്ഷണ സമിതി അഞ്ചുലക്ഷം പേരുടെ അവയവദാന സമ്മതപത്രം സ്വരൂപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.പി.അനില്‍ുമാര്‍ നിര്‍വഹിച്ചു.
മേയര്‍ കെ.ചന്ദ്രിക, പാളയം രാജന്‍, ശ്യാംകുമാര്‍ തുടങ്ങിയവര്‍ അവയവദാന സമ്മതപത്രം നല്‍കി. എം.എസ്.എസ്. പ്രസിഡന്റ് അശോകന്‍ എ.കെ.നഗര്‍ അധ്യക്ഷനായി. പാളയം രാജന്‍, രാധ എസ്.നായര്‍, വര്‍ഗീസ് മേച്ചേരി, പി.പി.നെല്‍സണ്‍, ഇ.കെ.സുരേന്ദ്രന്‍, ഉണ്ണി കെ.പാവല്ല തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram