സ്വാതന്ത്ര്യസ്മൃതി സംഗമം
Posted on: 13 Aug 2015
തിരുവനന്തപുരം: ഖത്തീബ്സ് ആന്‍ഡ് ഖാസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസ്മൃതി സംഗമത്തില്‍ സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് തമ്പാനൂര്‍ ഹൈലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്മൃതി സംഗമം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ജന.സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പത്രസമ്മേളനത്തില്‍ പറഞ്ഞു. സെമിനാര്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പാനിപ്ര ഇബ്രാഹിം മൗലവി, കടുവയില്‍ ഷാജഹാന് മൗലവി, പി.എം. അബ്ദുല്‍ജലീല്‍ മൗലവി, ഹാഫിസ് റഫീഖ് അല്‍കാശിഫി എന്നിവര്‍ പങ്കെടുത്തു.