വിതുരയിലെ ആദ്യത്തെ പാര്‍ക്കിന്റെ പണി തുടങ്ങി
Posted on: 12 Aug 2015
വിതുര: പതിനാറര ലക്ഷം രൂപ വിനിയോഗിച്ച് പണിയുന്ന വിതുരയിലെ ആദ്യത്തെ പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങി. ചാരുപാറ റോഡ് തുടങ്ങുന്ന ഭാഗത്ത് വിതുര ഗ്രാമപ്പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ് 'സ്വരാജ്' പാര്‍ക്കിന്റെ പണി തുടങ്ങിയത്. ആദ്യ ജനകീയാസൂത്രണ പദ്ധതി വിജയകരമായി നടപ്പാക്കിയതിന് വിതുര പഞ്ചായത്തിന് സ്വരാജ് പുരസ്കാരം ലഭിച്ചപ്പോള്‍ സ്മാരകം പണിത സ്ഥലത്താണ് പാര്‍ക്ക് വരുന്നത്.
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ പാര്‍ക്ക്, വിവര കേന്ദ്രം, കഫറ്റേരിയ എന്നിവയാണ് ആദ്യഘട്ടത്തില്‍ പണിയുന്നത്.