പ്രതിരോധ സമരത്തിന് വെഞ്ഞാറമൂട് കവലയില്‍ ആളില്ലാതായി
Posted on: 12 Aug 2015
വെഞ്ഞാറമൂട്: സി.പി.എ.മ്മിന്റെ പ്രതിരോധ സമരത്തില്‍ വെഞ്ഞാറമൂട് കവലയില്‍ പലയിടത്തും ആളില്ലാതെ വന്നു. ജില്ലാ സഹകരണ ബാങ്ക് മുതല്‍ ഇന്ത്യന്‍ കോഫി ഹൗസ് വരെയുള്ള അരക്കിലോമീറ്ററോളം ദൂരത്തില്‍ ഒരാളെപ്പോലും സമരത്തില്‍ അണിനിരത്താനായില്ല. കോഫി ഹൗസ് കഴിഞ്ഞു വരുന്ന സ്ഥലത്തും കുറച്ചുദൂരം അങ്ങിങ്ങായാണ് ആളുകള്‍ നിന്നത്.