ആറ്റിങ്ങലില്‍ ജനകീയപ്രതിരോധത്തിന് ആയിരങ്ങള്‍
Posted on: 12 Aug 2015
ആറ്റിങ്ങല്‍: സി.പി.എം. സംഘടിപ്പിച്ച ജനകീയപ്രതിരോധ സമരത്തിന് ആറ്റിങ്ങല്‍ ഏരിയയില്‍നിന്ന് 11672 പേര് പങ്കെടുത്തുവെന്ന് സംഘാടകര്‍ അറിയിച്ചു. ആലംകോട് മുതല്‍ കോരാണി വരെയുളള 9.42 കിലോമീറ്റര്‍ റോഡിലാണ് ഇവര്‍ അണിനിരന്നത്. ബി.സത്യന് എം.എല്‍.എ., മുതിര്‍ന്ന സി.പി.എം. നേതാവ് ഡി.ജയറാം, ഏരിയാ സെക്രട്ടറി ആര്.രാമു, നഗരസഭാദ്ധ്യക്ഷ എസ്.കുമാരി തുടങ്ങിയവര്‍ നേതൃത്വം നല്കി.