പീഡനക്കേസില്‍ അറസ്റ്റില്‍

Posted on: 12 Aug 2015



കിളിമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ചിറയിന്‍കീഴ് കിഴുവിലം കുറക്കട ചരുവിള പുത്തന്‍വീട്ടില്‍ അഭിജിത്ത് (20) ആണ് അറസ്റ്റിലായത്. ചിറയിന്‍കീഴ് ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ പ്രതി പതിനാറുകാരിയെയാണ് വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കിളിമാനൂര്‍ സി.ഐ. എസ്.ഷാജി, എസ്.ഐ. സുഭാഷ്‌കുമാര്‍, ഗ്രേഡ് എസ്.ഐ.മാരായ ഗോവിന്ദകുറുപ്പ്, അജിത്ത്, പോലീസുകാരായ താഹിര്‍, അനൂപ്, ഷെജീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram