വീടുകള്‍ക്ക് നേരേ കല്ലേറ്
Posted on: 12 Aug 2015
പൂവാര്‍: പൂവാര്‍ ആശുപത്രിക്ക് സമീപത്തെ വീടുകള്‍ക്ക് നേരേ കല്ലേറ് ഉള്‍പ്പെടെ അക്രമം നടന്നു. ബുധനാഴ്ച രാത്രിയിലുണ്ടായ കല്ലേറില്‍ പൂവാര്‍ പൗര്ണമിയില് മണികണ്ഠന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രണ്ട് ദിവസം മുമ്പും സമീപത്തെ മറ്റൊരു വീടിന് നേരെയും അക്രമം ഉണ്ടായി. അക്രമത്തില്‍ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തിരുന്നു. പരാതിയെ തുടര്‍ന്ന് പൂവാര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.