കെ.എസ്.ടി.എ. രജത ജൂബിലി ആഘോഷം

Posted on: 12 Aug 2015



തിരുവനന്തപുരം: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് എ.കെ.ജി. ഹാളില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ പ്രസിഡന്റ് കെ.എന്‍.സുകുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ.പി.ജയരാജന്‍ എം.എല്‍.എ. ലോഗോ പ്രകാശനം ചെയ്യും. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഒമ്പതിന് തായാട്ട് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ഡോ. ടി.എന്‍.തോമസ് ഐസക്ക് എം.എല്‍.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ.പി.സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍, ടി.എസ്.എന്‍.ഇളയത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram