പൂവച്ചല്‍ ഗവ. വി.എച്ച്.എസ്.എസ്സില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി
Posted on: 12 Aug 2015
പൂവച്ചല്‍: പൂവച്ചല്‍ ഗവ. വി.എച്ച്.എസ്.എസ്സില്‍ മാതൃഭൂമി സീഡ് ക്ലൂബ്ബിന്റെ ഉദ്ഘാടനം മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എസ്.എന്‍.ജയപ്രകാശ് നിര്‍വഹിച്ചു. വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ സീമാസേവ്യര് സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ജയചന്ദ്രന് പി. അധ്യക്ഷനായി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ സമീര്‍ സിദ്ദീഖി പി. പദ്ധതി വിശദീകരിച്ചു. സീഡ് റിപ്പോര്‍ട്ടര്‍ നാന്‍സി എസ്. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൃഷി ഓഫീസര്‍ ഷീന പി.കെ. പച്ചക്കറി വിത്ത് വിതരണം നടത്തി. പ്രഥമാധ്യാപിക പ്രമീളദേവി ലൗവ് പ്ലൂസ്റ്റിക് ഉദ്ഘാടനം നിര്‍വഹിച്ചു. എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ബിന്ദു ആര്., സീഡ് മെമ്പര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. ഡോ. ശ്രീജയ, ജോര്‍ജ് വില്‍സണ്‍, പ്രസാദ് മോഹന്‍, രാജേഷ്കുമാര്‍, വിനോദ്, ലക്ഷ്മി പി.എസ്., വിനോദ് എസ്., എന്നിവര്‍ പ്രസംഗിച്ചു. സീഡ് സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ അമ്മു എ. നന്ദി പറഞ്ഞു.