ഓണം കായികമേള: ടീമുകള്‍ പേര് നല്‍കണം
Posted on: 12 Aug 2015
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് ഓണം കായികമേള 20 മുതല്‍ 24 വരെ വിവിധ വേദികളില്‍ നടക്കും. ഫുട്ബോള്‍, വോളീബോള്‍, ബീച്ച് വടംവലി, ബീച്ച് റണ്‍, ബീച്ച് ഹാന്‍ഡ്ബോള്‍, നാടന്‍ പന്തുകളി, കബഡി, കിളിത്തട്ട് എന്നീ ഇനങ്ങളിലാണ് മത്സരം.
വടംവലി, ബീച്ച് റണ്‍ എന്നീ ഇനങ്ങളില്‍ വനിതകള്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ള വ്യക്തികളും സംഘടനകളും 17നകം ടീം എന്‍ട്രികള്‍, കണ്‍വീനര്‍, ഓണം കായികമേള, ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍ : 0471-2331720, 9447461610.